Monday, October 13, 2008

ന്റെ അമ്മ... | my dear mom

" ഇത് ഒരു പഴയ കഥയാണ്. സ്കൂളിലെ യുവജനോത്സവത്തില്‍ എനിക്ക് ചെറുകഥയില്‍ ആദ്യമായി ഒന്നാംസ്ഥാനം കിട്ടിയ കഥ. അന്ന് വിഷയം അമ്മയുടെ കാലില്‍ വീണ്‌ കരയുന്ന ഒരു കുട്ടിയായിരുന്നൂ. കഥയുടെ ഗതിയറിയാത്ത കാലത്ത് ഞാനെഴുതിയ ആ കുഞ്ഞു കഥ, ഒരുപാടു നാളുകള്‍ക്ക് ശേഷം ഒന്നൂടെ ഓര്‍ത്തെടുത്തു. അപ്പോ തോന്നി എഴുതാംന്ന്. വല്യ ഒരു സ്റ്റാന്‍ഡേര്‍ടൊന്നുമില്ലാത്ത നാട്ടിന്‍പുറത്തെ ഒരെട്ടാംക്ലാസുകാരന്റെ മനസ്സിലുദിച്ച ഒരു കഥ."
  
"ന്റെ അമ്മ..."
ഇന്നലെയല്ലെ ശരിക്കും വായിക്കാന്‍ പറ്റിയത്... ഇന്നത്തെ പരീക്ഷയ്ക്ക് അതോണ്ട് തന്നെ എഴുതീല്ല്യെ. നാല്‍പത്തി എട്ടരമാര്‍ക്കല്ലെ സ്ലേറ്റില്‍ കിടക്കുന്നത്.


ഒന്നര മാര്‍ക്ക് കേട്ടെഴുത്തിലാ പോയീത്. അത്പ്പോ അമ്മയ്ക്ക് പറഞ്ഞാമനസ്സിലാവും. ഒരൂസംകൊണ്ടെങ്ങന്യാ ല്ലാം വായിച്ച് തീരാ? ദൈവത്തിന്റെ ദ ല്ലെ മാറീട്ടൊള്ളൂ... സാരല്ല്യ! ഇനി റീനടീച്ചര്‍ അമ്മേനെ വഴക്കു പറില്ല്യല്ലൊ ന്റെ മാര്‍ക്ക് കൊറഞ്ഞിട്ട്. കണ്ണിന്‌ സുഖല്ല്യാത്തോണ്ടല്ലെ വായിക്കുമ്പ തല്വേദന വന്നീര്ന്നത്. കണ്ണട വാങ്ങാന്‍ അമ്മേടെ അട്ത്ത് പൈസല്ല്യാഞ്ഞോണ്ടല്ലെ കഴിഞ്ഞ പരീക്ഷയ്ക്ക് മാര്‍ക്കൊറഞ്ഞത്.


പരീക്ഷടെ തലേന്ന് ഗോപാലേട്ടന്റെ വീട്ടിലെ പൈസ കിട്യതോണ്ട്പ്പോ കണ്ണടവാങ്ങാന്‍ പൈസണ്ടായി. അല്ലെങ്കില്‍ ഞാനും അമ്മേംപ്പോന്തുചെയ്യാര്‍ന്നൂ? ആ നിയ്ക്കറീല്ല്യ... സുഖല്ല്യാഞ്ഞിട്ടും ന്നലെ തന്നെ പോയി കിട്ട്യപൈസോണ്ട് അമ്മ കണ്ണട വാങ്ങിതന്ന്ത് ന്നന്‍യ്ക്ക് പരീക്ഷണ്ടായതോണ്ടല്ലെ. നിക്ക് കണ്ണിന്‍ അസുഖല്ല്യെങ്കില്‍ ആ പൈസോണ്ട് അമ്മ്യ്ക് മരുന്ന് മേടിക്കരുന്നൂ. നിപ്പോ അതിനെന്താ ചെയ്യാവോ?
സ്ളൈറ്റിലെ മാര്‍ക്ക് മായാണ്ട് വീടെത്യാ മത്യാരുന്നു. ഇത്തിരി മാഞ്ഞത് തഴെട്ട അമ്പതാ. അതു കൊഴപ്പ്ല്ല്യാ...ല്ലാരും നോക്ക മോളിലെ മാര്‍ക്കല്ലെ, താഴെല്ലാര്‍ക്കും അമ്പതന്നല്ലെ, പതിമൂന്നു മാര്‍ക്ക്ട്യെ സിന്ദൂട്ടിക്കും താഴെ അമ്പതന്നെല്ലെ... പിന്നെന്താ

ന്തായാലും ഇത്ര മാര്‍ക്ക് കാണുമ്പോ അമ്മയ്ക്ക് സന്തോഷാവും. ഉമ്മേം കിട്ടും. ത്ര ദിവസായി അമ്മേടെ ഉമ്മ കിട്ടീട്ട്... ന്നോ കിട്ടീതാ. പണ്ടൊക്കെ എടയ്ക്കെടയ്ക്ക് കിട്ടീണ്ടാര്‍ന്നൂ. പ്പോ അമ്മയ്ക്ക്ന്നോട് സ്നേഹം കൊറഞ്ഞോ... ഏയ്, ന്നല്ലാതെ ആര്യാ അമ്മ സ്നേഹിക്കാ... നിക്കമ്മേം അമ്മയ്ക്കു ഞാനും മാത്രെള്ളൂന്ന് അമ്മ ന്നലേംങ്കൂടെ പറഞ്ഞതല്ലെ.വേഗം നടക്കാ, ന്നാ പെട്ടെന്നെത്താലോ. അതല്ലേ ഗ്രീഷ്മെടേം രതീടേം കൂടെ പോരഞ്ഞെ, അവര്ടെ കൂടെ വന്നാല്‌ പാടത്ത്നിന്ന് മീനിനെ ഒക്കെ നോക്കി നേരമ്പോവും. അപ്പൊ എങ്ങാനും മാര്‍ക്ക് മാഞ്ഞുപോയാലോ...പിന്നെ വെശക്കുന്നൂണ്ട്. രാവിലെ ചായമാത്രല്ലെകുടിച്ചുള്ളൂ, പരീക്ഷായതോണ്ട് സ്കൂളിലുംല്ല്യല്ല്ലോ ചോറ്.

ഹാവൂ, കാണാണ്ടല്ലോ വേലി... അരാ അവിടെ നിക്ക്ണെ... ആരാവോ...അറയാത്ത അളാ... ഇനി ഓടാം.. ഒറ്റോട്ടത്തിനു അമ്മേടെ അടുത്തെത്താം...തെന്താ കൊറേ ആള്‍ക്കാര്, അപ്രത്തെ വീട്ടിലെല്ലാരുംണ്ടല്ലോ. കസേര ഒക്കെ അരാ കൊണ്ട്വന്നെ? അമ്മെവിടെ? വരൊക്കെന്താ ന്നെ ങ്ങനെ നോക്കണെ? നാണിചേച്ച്യെന്തിനാന്റെ കയ്യ് പിടിച്ചത്. ആ സ്ളേറ്റിലിന്റെ മാര്‍ക്ക്ണ്ട് മായോ അത്? കൊറേ ആള്‍ക്കാര്ണ്ടല്ലോ. ത്പ്പെന്താ? നിക്കൊന്നും മനസ്സിലാവീണില്ലാ... അമ്മെവിടെ, വരൊക്കെ വന്നപ്പോ അമ്മ എങ്ങോട്ടാ പോയത്?

അയ്യോ.... അമ്മേ...

ന്റമ്മേ... അമ്മേന്റെ മോളൂട്ട്യാമ്മെ...
അമ്മേ... ന്റമ്മല്ലേ....
അമ്മേ... അയ്യോ.... വിളികേക്കമ്മെ... നിക്ക് മാര്‍ക്ക് കിട്ട്യമ്മേ..
ന്റെ സ്ലേറ്റ് നോക്കമ്മേ... അമ്മേ....
അമ്മേ.... ന്റമ്മേ...

12 comments:

  1. :(

    Amme ennu vilikkunathinte sukhavum atinu thirichu vili kelkkan alillathathinte dukhavum arinju .

    ReplyDelete
  2. കഥ പറഞ്ഞ് കരയിക്കണോ?
    ചങ്കിലൊന്നു കൊണ്ടു കെട്ടോ!

    ReplyDelete
  3. അതെ..ചങ്കില്‍ തറച്ചു..എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇത്ര വേണ്ടായിരുന്നു..വെറുതെയല്ല സമ്മാനം കിട്ടീത്.

    ReplyDelete
  4. നന്നായിട്ടുണ്ട് മാഷേ ...
    എനിക്കിഷ്ടപ്പെട്ടത് ആ കുട്ടിയുടെ ചിന്തകളുടെ വിവരണമാണ്.

    ReplyDelete
  5. റ്റച്ചിംഗ്!

    ReplyDelete
  6. നന്നായി എഴുതിയിരിക്കുന്നു... ഇഷ്ടപ്പെട്ടു.

    ReplyDelete
  7. ചാത്തനേറ്: കൊള്ളാം....(പിന്നേ അതിപ്പം ഞാന്‍ പറഞ്ഞിട്ട് വേണോ അറിയാന്‍ സമ്മാനം ചുമ്മാ കിട്ടൂലാല്ലോ)

    ഓടോ: ഇങ്ങനെ 10-20 ബ്ലോഗ് വേണോ?? എല്ലാം കൂടെ ഒന്നു പോരെ? ഫോട്ടോയ്ക്ക് വേണേല്‍ വേറൊന്ന് .. അത്രേം പോരെ?

    ReplyDelete
  8. നോവിച്ച് കളഞ്ഞു...

    ReplyDelete
  9. '' അയ്യോ.... അമ്മേ...

    ന്റമ്മേ... അമ്മേന്റെ മോളൂട്ട്യാമ്മെ...
    അമ്മേ... ന്റമ്മല്ലേ....
    അമ്മേ... അയ്യോ.... വിളികേക്കമ്മെ... നിക്ക് മാര്‍ക്ക് കിട്ട്യമ്മേ..
    ന്റെ സ്ലേറ്റ് നോക്കമ്മേ... അമ്മേ....
    അമ്മേ.... ന്റമ്മേ...''

    ഈ ഭാഗം ഇല്ലാര്ന്നൂച്ചാ കുറെകൂടി ഗംഭീരായേര്ന്നു, മാലാഖാ... സാരല്യ, എഴ്ത്യ കാലത്തിനെ വെച്ചുനോക്കുമ്പൊ അതൊരു കുറവല്ല. നന്നായീണ്ട്ട്ടോ.

    ReplyDelete
  10. അപ്പൊ അമ്മ പ്രസവിച്ച ഈ കുട്ടി ബ്ളോഗിലെ കുട്ടി എന്നെ ഒന്നു :-( ഇങ്ങനെ ആക്കിട്ടോ..
    അ സ്ലേറ്റിലെ എഴുത്ത്‌ പോലെ തന്ന്യാലേ നമ്മുടെയൊക്കെ കാര്യം..

    അപ്പൊ വീണ്ടും കാണാം..

    -പെണ്‍കൊടി

    ReplyDelete
  11. അപ്പൊ ഒരുപാടു പേരുണ്ടല്ലെ ഇപ്പൊഴും മനസ്സില്‍ സ്നേഹമൊളിപ്പിച്ച് വചു നടക്കുന്നവരായിട്ട്... ല്ലാര്‍ക്കും നന്ദിണ്ട്... സത്യം പറഞ്ഞാല്‍ എഴുതിക്കഴിഞ്ഞു വായിച്ചപ്പോ നിക്കും ത്തിരി സങ്കടം തോന്നീണ്ടാര്‍ന്നു. അപ്പൊ ഞന്‍ ഒരു നാലഞ്ച് തവണ വായിച്ചു... വെറുതെ, സങ്കടപെടാനായി മാത്രം. എപ്പൊഴേലും സങ്കടപ്പെടുന്നത് ഒരു രസല്ലെ ...

    ഇന്ദൂട്ടി :( സാരല്യാ ട്ടൊ...
    ദേശാഭിമാനി, കഥ പറഞ്ഞു കരയിച്ചതല്ല... കരഞ്ഞതാ...
    സ്മിതാ ചങ്കുള്ളോര്‍ക്കല്ലെ തറയ്ക്കൂ, അപ്പൊ ഇടയ്ക് നല്ലതാ, നമുക്കു മനസ്സിലാവുല്ലൊ നമുക്കും ചങ്കുടെന്ന്, ഒരു കഥ ചങ്കില്‍ തറച്ചൂ ന്നൊക്കെ പറഞ്ഞാ കഥയ്ക് കിട്ടുന്ന നല്ല്ല പ്രോത്സാഹന സമ്മാനാണ്...
    രാഹുലെ, ഞാനും രാഹുലും ഇപ്പൊഴും കുട്ട്യോളാണ്. അതോണ്ടാണ്` നമുക്കു ഇപ്പൊഴും കുട്ട്യോളെ പ്പൊലെ ചിന്തിക്കാന്‍ പറ്റൂന്നത്. കുട്ടിത്തരം പോയാ ജീവിതം മടുക്കും ന്നല്ലെ ?


    ഗുപ്തന്‍, താങ്ക്സ്...
    സിമി , ഇഷ്ടപ്പെടുന്നത് മനസ്സില്‍ കളങ്കമില്ലാത്തതോണ്ടാവാം...
    കുട്ടിച്ചാത്താ, കുട്ടിച്ചാത്തനും പറഞ്ഞൂല്ലോ... കുട്ടിക്കഥയ്ക് കുട്ടിച്ചാത്തനല്ലാണ്ട് പിന്നാര അഭിപ്രായം പറയാ... ഓടി: കഷ്ടി ഒരു 6 മാസം ​മാത്രം പ്രായംള്ള ഒരു അമെച്ചുവര്‍ ബ്ലൊഗറാണ്`. എഴുതി തുടങ്ങീപ്പോ ബെല്ലും ബ്രെയ്കും ല്ല്യാണ്ടങ്ങട്ട് പോവാ, പല ഏരിയകളില്‍. ഇപ്പൊ അടുക്കി പ്പെറുക്കലിന്റെ കാലാ.. ശരിയാവും.

    വേണൂനും നല്ല മനസ്സാ അതോണ്ടാ അങ്ങനെ തോന്നീത്...
    ഷാനവാസ്, ശ്രദ്ധിക്കാട്ടൊ, ഇതൊരു കുട്ടിക്കഥയായിരുന്നു, ഇനി എഴുതുമ്പൊ നന്നാക്കാം, ഇതു പോലെയുള്ള അഭിപ്രായങ്ങള്‍ എഴുത്തിനെ നന്നാക്കും.
    പെണ്‍കൊടീ നിന്റെ കുഞ്ഞു മനസ്സിലും കളങ്കമില്ലാ, അങ്ങനെ തന്നെ അല്ലെ എല്ലാരും. 'ഒരു സ്ലെയിറ്റെലെഴുതിയ മാര്‍ക്കുപോലെയാണ്‍ ജീവിതം' അതെനിക്കും ഇഷ്ടപ്പെട്ടു ട്ടോ... കാണാണം...

    ReplyDelete
  12. ഒരു കഥ ചങ്കില്‍ തറച്ചൂ ന്നൊക്കെ പറഞ്ഞാ കഥയ്ക് കിട്ടുന്ന നല്ല്ല പ്രോത്സാഹന സമ്മാനാണ്...തീർച്ചയായും. ഞാനും പറയുന്നു എന്റെ ചങ്കിലും നെഞ്ചിലും തറച്ചുട്ടോ...ആശംസകൾ

    ReplyDelete

Followers

Archive